തിരുവിതാംകൂര്‍ മുതല്‍ കേരളം വരെ - II

ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം

കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകൾ

ഭാഗം 2




വമ്പിച്ച വ്യാപാരനഷ്ടം കാരണം ഡച്ചുകാര്‍ തിരുവിതാംകൂറിനു നേരെ തിരിഞ്ഞു. കൊച്ചിയിലെ പാലിയത്തച്ചന്റേയും കായംകുളം-ദേശിംഗനാട്ടു രാജാവിന്റേയും ആറ്റിങ്ങലില്‍ നിന്ന് ഓടിപ്പോയ വഞ്ചിമുട്ടംപിള്ളയുടേയും ഒത്താശകളോടെ ഡച്ചുകാര്‍ തിരുവിതാംകൂറിനു നേരെ പുറപ്പെട്ടു. കരുനാഗപ്പള്ളിയിലെ ആക്രമണത്തെ തുടര്ന്നു റാണി വീണ്ടും ആറ്റിങ്ങലിലേക്ക് രക്ഷപ്പെട്ടു. തടവില്‍ നിന്നു രക്ഷപ്പെട്ട ഇളയിടത്തു റാണിയെ കൊട്ടാരക്കര രാജാവിന്റെക മരണശേഷം വീണ്ടും റാണിയായി വാഴിച്ചു. ഇത് മാര്ത്താ ണ്ഡവര്മക പരാജയപ്പെടുത്തി ഇതേ തുടര്ന്നു 20 ഫെബ്രുവരി 1740 തീയതി ആറ്റിങ്ങല്‍ കോട്ട സഖ്യസൈന്യം ആക്രമിച്ചത് ഇംഗ്ലീഷുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം പരാജയപ്പെട്ടു. സൈന്യത്തിന് കനത്ത നഷ്ടമുണ്ടായതു കാരണം കായംകുളത്തുള്ള സഖ്യസൈന്യം ആ യുദ്ധത്തില്‍ നിന്നു പിന്മാറി.



അതേ തുടര്ന്നു കുളച്ചലില്‍ തുറമുഖത്ത് വച്ച് സിലോണില്‍ നിന്നു വന്ന നാവികപ്പടയെ ഉപയോഗിച്ച് കല്ക്കുഷളം കോട്ട പിടിച്ചെടുക്കാന്‍ ഡച്ചുകാര്‍ പദ്ധതിയിട്ടു. 1741 ഫെബ്രുവരിയില്‍ കുളച്ചലില്‍ ഒരു കോട്ടതീര്ത്ത് ഡച്ചുകാര്‍ പോഷക സൈന്യത്തിനുവേണ്ടി കാത്തുകിടന്നുവെങ്കിലും അതൊരിക്കലും എത്തിച്ചേര്ന്നി്ല്ല കാരണം മാര്ച്ചു മാസത്തില്‍ കായംകുളം സഖ്യസൈന്യം കൊല്ലത്തുനിന്ന് തെക്കോട്ടു പുറപ്പെട്ടിരുന്നതിനാല്‍ മാര്ത്താ ണ്ഡവര്മിയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു എന്നാല്‍ വാമനപുരത്തുവച്ച് കായംകുളം സേനയെ മാര്ത്താ ണ്ഡ വര്മ്മ് പരാജയപ്പെടുത്തിയത്തിനു ശേഷം അദ്ദേഹം കുളച്ചലിലേക്കു നീങ്ങി അവിടുത്തെ നാവിക സേനയെ 1741 ഓഗസ്റ്റ് മാസം ഏഴാം തീയതി യില്‍ തുടങ്ങി പത്താം തീയതി കുളച്ചല്‍ കോട്ടയ്ക്കകത്തുണ്ടായ വെടിമരുന്നുണ്ടയെറിഞ്ഞുണ്ടായ പൊട്ടിത്തെറിയിലൂടെ ഡച്ചുകാര്‍ മാര്ത്താ ണ്ഡ വര്മുയുമായി പരാജയപ്പെട്ടു
.
അങ്ങനെ കന്യാകുമാരിയില്‍ നിന്ന് ഡേ ലെനോയ്ടെ (Eustance Benedictus De Lennoy – പ്രസിദ്ധ നാവികനായ ഇദ്ദേഹം പിന്നീട് തിരുവിതാംകൂറിന്റെ മുഖ്യ സേനാതിപതി ആയിമാറി) നേതൃത്വത്തില്‍ കുറെ ഡച്ചുകാര്‍ കല്ക്കുറളത്തുപോയി രാജാവിനെ അഭയം പ്രാപിച്ചു. അതേതുടര്ന്നു 12ആം തീയതി കുളച്ചല്‍ കോട്ടയിലുണ്ടായിരുന്ന നാടന്‍ പടയാളികളും തിരുവിതാംകൂറിനു കീഴടങ്ങി.

(കുളച്ചലിലെ ഈ പരാജയം ഡച്ചുകാര്ക്ക് ഏറ്റ മാരക പ്രഹരമായിരുന്നു. ഈ വിജയത്തോടെ ആത്മവിശ്വാസം വര്ദ്ധിറച്ച മാര്ത്താ ണ്ഡ വര്മ്മവ പരിഷകരണ നടപടികളിലൂടെ കുത്തകസമ്പ്രദായവും ജന്മി്ത്വനിയാത്രണങ്ങളും നടത്തിപ്പോന്നു.)

(ഡേ ലെനോയ് ജനറൽ 62 വർഷവും അഞ്ച് മാസവും കഠിനമായ ജീവിതത്തിനുശേഷം 1777 ജൂൺ 1 ന് അന്തരിച്ചു, അതിൽ 37 വര്ഷംഷ തിരുവിതാംകൂറിലെ സേവനത്തിനായി അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ ജ്ഞാനം, ധീരമായ ധൈര്യം, അചഞ്ചലമായ വിശ്വസ്തത, കടമയോടുള്ള അചഞ്ചലമായ ഭക്തി എന്നിവ അദ്ദേഹത്തെ ഓരോ തിരുവിതാംകൂറിയനും പ്രിയങ്കരനാക്കി, അദ്ദേഹത്തെ “വലിയ കപ്പിത്താൻ”, അതായത് ഭരണകൂടത്തിന്റെ “മഹാനായ ക്യാപ്റ്റൻ” എന്ന് ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഉദയഗിരി ചാപ്പലിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഒരു ലാറ്റിൻ എപ്പിറ്റാഫും അതിന്റെ വിപുലീകരിച്ച പതിപ്പും തമിഴിൽ ഉണ്ട്.)


അതേത്തുടര്ന്നുs ഡച്ചുകാര്‍ സമാധാന ചര്ച്ചനയ്ക്കു തയ്യാറായി. മാര്ത്താ ണ്ഡ വര്മനയോട് കുളച്ചല്‍ നിന്നു പിടിച്ചെടുത്ത വമ്പിച്ച ആയുധശേഖരവും തടവുകാരെയും തിരികെ നല്ക്ണമെന്നാവശ്യപ്പെട്ടു. തടവുകാരെ നല്കാവമെന്നും അഭയം പ്രാപിച്ചവരെയും ആയുധശേഖരവും തിരികെ നല്കാപനാവില്ലെന്നും മാര്ത്താ ണ്ഡവര്മു പറഞ്ഞതിനാല്‍ ചര്ച്ചഖ വിജയിച്ചില്ല. അതുകൊണ്ട് 1742 ജനുവരിയില്‍ സഖ്യസൈന്യം വീണ്ടും തിരുവിതാംകൂറില്‍ പ്രവേശിച്ച് കിളിമാനൂര്‍ കോട്ടയില്‍ താവളമടിച്ചു. സമാധാന ചര്ച്ചതകള്ക്ക്് ശക്തി പകരാനായിരുന്നു ഈ നടപടി. എന്നാല്‍ വാടകയ്ക്കെടുത്ത മറവപ്പട മാര്ച്ചു മാസത്തില്‍ കോട്ട വളഞ്ഞപ്പോള്‍ സഖ്യസൈന്യം കോട്ട ഒഴിഞ്ഞുപോയി.

അതുപോലെ 1742 സെപ്റ്റംബര്‍ മാസത്തില്‍ കായംകുളവും തിരുവിതാംകൂറും തമ്മില്‍ മാന്നാര്വ്ച്ച് സമാധാനക്കരാറുണ്ടാക്കി. ഇതനുസരിച്ച് കൊല്ലത്തെ കോട്ടയൊഴികെ രാജ്യം മുഴുവന്‍ തിരുവിതാംകൂറിനുവിട്ടുകൊടുക്കാന്‍ കായംകുളം രാജാവ് സമ്മതിച്ചു. പ്രതിവര്ഷം് 1000 രൂപ തിരുവിതാംകൂറിനു കപ്പം കൊടുക്കുവാനും സമ്മതിച്ചു. അതിനു ശേഷം 1747 സെപ്റ്റംബറില്‍ മാസത്തില്‍ തന്നെ കൊല്ലത്തെ കോട്ട തിരുവിതാംകൂര്‍ പിടിച്ചടക്കിയെങ്കിലും കായംകുളം രാജാവ് കൊല്ലത്തെ ഡച്ചുകോട്ടയില്‍ അഭയം പ്രാപിച്ചു. കായംകുളത്തിന്റെ പതനത്തോടുകൂടി തൃപ്പാപ്പൂരിന്റെ സാമന്തസ്വരൂപങ്ങളെല്ലാം തിരുവിതാംകൂറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
പക്ഷേ മാര്ത്താാണ്ഡവര്മങ അവിടംകൊണ്ട് തന്റെ ജൈത്രയാത്ര അവിടെ അവസാനിപ്പിച്ചില്ല.

16ആം നൂറ്റാണ്ടിനുമുമ്പ് വടക്ക് പറവൂര്‍ വരെ വേണാടിന്റെ ഭാഗമായിരുന്നു. അന്ന് കൊച്ചിക്കായലിനുചുറ്റും മാത്രം അധികാരമുണ്ടായിരുന്ന കൊച്ചിരാജ്യത്തെ വളര്ത്തിന വലുതാക്കിയത് പോര്ച്ചു ഗീസുകാരായിരുന്നു. കൊച്ചിയിലെ രാജാവ് പോര്ച്ചു ഗലിന്റെ സാമന്തനായിരുന്നതിനാല്‍ കൊച്ചിയുടെ സ്വാധീനം വ്യാപിപ്പിക്കേണ്ടത് പോര്ച്ചു ഗീസുകാരുടെ ആവശ്യമായിരുന്നു. അങ്ങനെയാണ് പുറക്കാട്, വടക്കുംകൂര്‍, മങ്ങാട്, പറവൂര്‍ എന്നീ സ്വരൂപങ്ങള്‍ കൊച്ചിയുടെ കോയ്മ സ്വീകരിച്ചത്. തെക്കുംകൂര്‍ വടക്കുംകൂറിന്റെ താവഴിസ്വരൂപം മാത്രമായിരുന്നു. കരപ്പുറം (ചേര്ത്ത്ല) കൊച്ചി രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായിരുന്നു.

ഡച്ചുസൈന്യത്തില്‍ നിന്ന് അഭയം പ്രാപിച്ച ഡേ ലെനോയെ തിരുവിതാംകൂര്സേതനയ്ക്ക് ആധുനിക പരിശീലനം നല്കാ്ന്‍ ചുമതലപ്പെടുത്തിയിരുന്നു. ഡേ ലെനോനോയിയുടെ കീഴില്‍ നല്ല ശിക്ഷണം ലഭിച്ച തിരുവിതാംകൂര്‍ സൈന്യം എപ്പോഴും യുദ്ധസജ്ജമായിരുന്നു ആ ബലത്തില്‍ തെക്കുംകൂര്‍, വടക്കുംകൂര്‍, കൊച്ചി എന്നീ രാജകുടുംബങ്ങളിലെ അവകാശത്തര്ക്കലങ്ങളും തിരുവിതാംകൂറിന് ഇടപെടാന്‍ സൗകര്യം ഒരുക്കി. അവകാശതര്ക്കലങ്ങളുടെ പേരില്‍ തെക്കുംകൂറില്‍ ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ തര്ക്കളത്തിലേര്പ്പെടട്ടു. അങ്ങനെ തിരുവിതാംകൂറിന്റേയും ഇംഗ്ളീഷുകാരുടേയും സഹായം നേടിയ അനുജനെ ജ്യേഷ്ഠന്‍ വധിച്ചത് തെക്കുംകൂറാക്രമിക്കാന്‍ തിരുവിതാംകൂറിനു വഴിയൊരുക്കി. 1749 ആഗസ്റ്റ് മാസത്തില്‍ തിരുവിതാംകൂര്‍ സൈന്യം തെക്കുംകൂറില്‍ പ്രവേശിച്ചു. കീഴടങ്ങിയ രാജാവ് വലിയ കപ്പത്തുക നല്കാിമെന്ന വ്യവസ്ഥയില്‍ അധികാരത്തില്‍ തുടര്ന്നെ ങ്കിലും അതിനു കഴിയാതെ വന്നതിനാല്‍ പിന്നീട് നാടുവിട്ട് സാമൂതിരിയെ അഭയം പ്രാപിച്ചു. 
വടക്കുംകൂറില്‍ രണ്ടാംമുറയും മൂന്നാംമുറയും തമ്മിലായിരുന്നു അടുത്ത തര്ക്കംന. മൂത്തയാള്‍ മന്ദബുദ്ധിയായിരുന്നു. മൂന്നാംമുറ തമ്പുരാന്‍ സഹായത്തിനുവേണ്ടി തിരുവിതാംകൂറിന്റെ കോയ്മ സ്വീകരിക്കാനും കപ്പം കൊടുക്കാനും തയ്യാറായി. അതിനു ശേഷം കൊച്ചി രാജകുടുംബത്തിലെ അവകാശത്തര്ക്ക ത്തിലിടപെട്ട മാര്ത്താ ണ്ഡവര്മ 'കറുത്തതമ്പാനി'ല്‍ നിന്ന് കരപ്പുറം ദേശം എഴുതി വാങ്ങി. 1752-ല്‍ പുറക്കാട്ടെ രാജാവില്‍ നിന്ന് രാജ്യം പിടിച്ചടക്കിയതിനു ശേഷം അദ്ദേഹത്തെ കുടമാളൂരുള്ള സ്വന്തം ഇല്ലത്തില്‍ തടവുകാരനെപ്പോലെ പാര്പ്പി ച്ചു. ഇപ്പോള്‍ കൊച്ചിക്ക് തെക്കുള്ള എല്ലാ സ്വരൂപങ്ങളും തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലാവുകയാല്‍ നിലനില്പിനുവേണ്ടി തിരുവിതാംകൂറുമായി ഉടമ്പടി ചെയ്യാതെവയ്യെന്ന നിലയിലായി ഡച്ചുകാര്‍. 1753-ല്‍ മാവേലിക്കരവച്ച് തിരുവിതാംകൂറും ഡച്ചുകാരും തമ്മില്‍ കരാറുണ്ടായി. കൊച്ചി ഉള്പ്പെവടെ ഏതു സ്വരൂപത്തെ തിരുവിതാംകൂര്‍ ആക്രമിച്ചാലും ഡച്ചുകാര്‍ തിരുവിതാംകൂറിന്റെ എതിരാളിയെ സഹായിക്കരുതെന്ന് അതില്‍ വ്യവസ്ഥ ചെയ്തു. മാവേലിക്കര ഉടമ്പടി കൊച്ചിക്കു വലിയ ആഘാതം സൃഷ്ടിച്ചു. കേരളത്തിലെ ഒരു നാടുവാഴിക്കും ഡച്ചുകാരെ ആശ്രയിച്ചുകൂടെന്നായി. 

ഈ സമയം വടക്കുംകൂറിലേയും തെക്കുംകൂറിലേയും മാടമ്പിമാര്‍ തിരുവിതാംകൂറിനെതിരെ പോരാടാന്‍ തയ്യാറായതു കാരണം അവിടത്തെ രാജാക്കന്മാര്‍ പരസ്പര കലഹങ്ങള്‍ ഉപേക്ഷിച്ച് തിരുവിതാംകൂറിനു നേരെ തിരിഞ്ഞു. കലഹപ്രിയരായ കൊച്ചിയിലെ ദേശവാഴികളും അവരുടെ രാജാവിനുവേണ്ടി പോരാടാന്‍ തയ്യാറായി. സഖ്യത്തില്‍ പുറക്കാടു രാജാവും ചേര്ന്നു . പക്ഷേ 1754 മാര്ച്ച് മാസത്തില്‍ പുറക്കാടിനു സമീപം വച്ചു നടന്ന യുദ്ധത്തില്‍ പൂര്ണ മായി തിരുവിതാകൂറിനോട് പരാജയപ്പെടുകയും കൊച്ചിയിലെ പ്രമാണിമാരെല്ലാം തിരുവിതാംകൂറില്‍ തടവുകാരാവുകയും ചെയ്തു. ഈ സമയം സാമൂതിരി കൊച്ചിയുടെനേരെ ആക്രമണം തുടങ്ങിയതുകാരണം കൊച്ചിയുടെ സൈന്യം യുദ്ധത്തില്നിയന്നു പിന്വാുങ്ങി. എന്നാല്‍ തെക്കുംകൂറും വടക്കുംകൂറും ഗറില്ലാസമരങ്ങളില്‍ ഏര്പ്പെങട്ടു. 1756 തുടക്കത്തില്‍ ഗറില്ലാ സമരങ്ങളെയും അടിച്ചമര്ത്താ ന്‍ മാര്ത്താ ണ്ഡവര്മ6യ്ക്കു കഴിഞ്ഞു. തിരുവിതാംകൂറിന്റെ സൈന്യം കൊച്ചിയിലേക്കു പ്രവേശിച്ചപ്പോള്‍ കൊച്ചി രാജാവ് സമാധാനാഭ്യര്ഥാന നടത്തി. സാമൂതിരിക്കെതിരെ തിരുവിതാംകൂറിന്റെ സഹായം അഭ്യര്ഥി്ക്കാനും ഡച്ചുകാര്‍ കൊച്ചിയെ പ്രേരിപ്പിച്ചു. 
അതേ തുടര്ന്ന് , തിരുവിതാംകൂറും കൊച്ചിയുമായി 1757-ല്‍ ഒരു ഉടമ്പടി ഉണ്ടാക്കി. അതിന്പ്ര കാരം സാമൂതിരിയില്നി ന്നു കൊച്ചിയെ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ സമ്മതിച്ചു. കൊച്ചി രാജ്യത്തിലെ മുഴുവന്‍ കുരുമുളകും (500 കണ്ടിഒഴികെ) തിരുവിതാംകൂറിനു വാങ്ങാം. പുറക്കാട്, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ കൊച്ചി ഇടപെടുകയില്ല. ഈ ഉടമ്പടി നടപ്പിലായില്ല. 

അതുപോലെ കീഴടങ്ങിയ സ്വരൂപങ്ങളിലെ മാടമ്പിമാര്‍ ശത്രുതകള്‍ തുടര്ന്നു കൊണ്ടിരുന്നതും, രാമയ്യന്‍ ദളവയുടെ മരണം (1756) മൂലമുണ്ടായ നഷ്ടവും മാര്ത്താരണ്ഡവര്മി നേരിട്ട വെല്ലുവിളികളായിരുന്നു അതിനപ്പുറം വാര്ധണക്യ സഹജമായ അസുഖങ്ങളും മാര്ത്താപണ്ഡ വര്മ്മമയെ ക്ളേശിപ്പിച്ചുകൊണ്ടിരുന്നു.  




അങ്ങനെ 52ആം വയസ്സില്‍ 7 ജൂലൈ 1758ല്‍ ( മലയാള മാസം 23 മിഥുനം 933)  ശ്രീ പത്മനാഭദാസ വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ നിര്യാതനായി.




നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്് ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍

Ref Books: നാഗം അയ്യ - ട്രാവന്കൂ;ര്‍ മാനുവല്‍ V1, അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), KM പണിക്കര്‍ ഹിസ്റ്ററി ഓഫ് കേരള വികീപീഡിയാ ; A great captiain - Mahakavi Ulloor

Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്

ഭാഗം 1 വായിക്കുവാന്‍
അടുത്തഭാഗം: പിന്ഗാhമി, ടിപ്പുസുല്ത്താsന്റെ വരവ്, സാമ്പത്തിക സ്ഥിതിയും

Post a Comment

0 Comments