കരകൌശലകാവ്യം - ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ശ്രീ പത്മനാഭ പാഹിമാം

ശ്രീ പത്മനാഭ രക്ഷമാം

ദ്രാവിഡ, കേരള ശൈലികളുടെ സമന്വയമാണ് നമ്മുടെ ദേശത്തിന്റെ രാജാവു കുടികൊള്ളുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.
ക്ഷേത്ര ഘടന, ധ്വജസ്തംഭം, ചുറ്റമ്പലം എന്നിവ കേരളശൈലിയുടെ സ്വഭാവമാണെങ്കിൽ, തമിഴ്ചുവയുടെ സ്വാധീനം മറ്റിടങ്ങളിലും കാണാം തിരുവമ്പാടി ശ്രീകൃഷ്ണ ദേവാലയത്തിന്റെ ശ്രീകോവിലിന്റെ ചുമരില്‍ AD 1375 കാലഘട്ടത്തിലെ തമിഴ് വട്ടേഴു ലിഖിതങ്ങള്‍ കാണുവാന്‍ സാധിയ്ക്കും.

ചെറുവിവരണം
ശ്രീ പത്മനാഭ ക്ഷേത്രത്തിന് കൃത്യമായ പ്രായമൊന്നും നിർണ്ണയിക്കാൻ കഴിയില്ലെങ്കിലും, മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്
എ.ഡി ഒൻപതാം നൂറ്റാണ്ടിലെ തമിഴ് വൈഷ്ണവ സന്യാസിയായ നമ്മാൽവർ ഒരു പാമ്പിൽ ചാരിയിരിക്കുന്ന അനന്തപുരത്തെ അന്നലാർ [പ്രഭുവിനെസ്തുതിച്ച് 11 വാക്യങ്ങൾ ആലപിച്ചു. എ.ഡി ഒൻപതാം നൂറ്റാണ്ടിനു മുൻപാണ് ഈ ക്ഷേത്രം പ്രാധാന്യം നേടിയതെന്ന് ഇത് സ്ഥാപിക്കുന്നു. അന്നലാർനെക്കുറിച്ചുള്ള നമ്മാൽവറിന്റെ പരാമർശങ്ങൾ അവ്യക്തമാണെങ്കിലും, എ.ഡി രണ്ടാം നൂറ്റാണ്ടിലെ തമിഴ് ഇതിഹാസമായ സിലപ്പാധികാരത്തെ പരാമർശിക്കുന്നത് വ്യത്യസ്ത വ്യാഖ്യാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചില പണ്ഡിതന്മാർ വാദിക്കുന്നത് അഡാഗ മാദത്തു അരി തുയിൽ അമർത്തൺഇന്നത്തെ തിരുവനന്തപുരം ആയ അഡാഗ മാഡംഎന്നതിലെ ചാരിയിരിക്കുന്ന വിഷ്ണുവിനെ സൂചിപ്പിക്കുന്നു. നാഗർകോയിലിലെ കന്യാകുമാരി ചരിത്ര-സാംസ്കാരിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകൻ ശ്രീ എസ്. പദ്മനാഭൻ അഭിപ്രായപ്പെടുന്നു. മറ്റ് പണ്ഡിതന്മാർ പറയുന്നത് അഡാഗ മാഡംഎന്നാൽ സ്വർണ്ണക്ഷേത്രം എന്നാണ്.

ക്ഷേത്രഘടനയില്‍ ചില തേടലുകള്‍
20 ചതുരശ്ര മൈൽ വിസ്തൃതിയുള്ള വിശാലമായ സമതലത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ഈ ക്ഷേത്രം. എങ്കിലും തന്നെ സമുദ്രനിരപ്പിൽ നിന്ന് കുറച്ച് അടി മാത്രം. 570 x 510, അല്ലെങ്കിൽ 290,700 ചതുരശ്ര അടി,  7 ഏക്കറില്‍ ക്ഷേത്രം കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്ര സമുച്ചയം കോട്ട മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ക്ഷേത്രപദ്ധതിയിലും ആന്തരിക ക്രമീകരണത്തിലും കന്യാകുമാരി ജില്ലയിലെ തിരുവാട്ടറിലെ ആദികേശവ പെരുമാൾ ക്ഷേത്രവും ഈ ക്ഷേത്രവും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യം ഇവിടെ ഓര്ത്തെ ടുക്കാന്‍ പറ്റും എന്നിരുന്നാല്‍ തന്നെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുലശേഖര മണ്ഡപം പോലെ, നായക കാലഘട്ടത്തിലെ ശില്പങ്ങളുള്ള ഈ സമുച്ചയ സൌന്ദര്യം തിരുവട്ടാർ ക്ഷേത്രത്തിന് ഇല്ല.
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഒരു വാസ്തുവിദ്യാ സർവേയിൽ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, 1978) എച്ച് ശേഖര്‍, ത്മനാഭസ്വാമിയാണ് ആയ് രാജാക്കന്മാരുടെ (അവരുടെ വംശപരമ്പര തമിഴ് സംഗം കാലഘട്ടത്തിലേക്ക് വരെ നീളുന്നു) ദേവനെന്നും,  തിരുവനന്തപുരത്തും തിരുവട്ടാറിലും ഉള്ള പത്മനാഭ ക്ഷേത്രങ്ങള്‍ ആയി രാജവംശത്തിന്റെ സ്മാരകങ്ങളാണ് എന്നും പറയുന്നു. ഇപ്പോൾ കേരളത്തിന്റെ തെക്ക് ഭാഗം ഭരിച്ച  തിരുവിതാംകൂർ രാജാക്കന്മാർ ഈ ക്ഷേത്രങ്ങളെ സംരക്ഷിച്ചു പോന്നിരുന്നു.

പത്മനാഭ വിഗ്രഹം
ശ്രീകോവിലിലെ പത്മനാഭന്‍ അനന്തനെ ശയയ്യാക്കി തിരുകാല്‍ നീട്ടിയിരിക്കുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് ഇരിക്കുന്ന താമര ഉയരുന്നു. വിഷ്ണുവിന്റെ വലതു കൈ ഒരു ശിവലിംഗത്തെ സ്പർശിക്കുന്നു. അനന്തശയനരൂപത്തിന് അനുയോജ്യമായതുകണ്ടു കടുശർക്കരയോഗക്കൂട്ടുകൊണ്ടു 12008 സാളഗ്രാമങ്ങള്‍ കൊണ്ടും നിർമ്മിച്ച പതിനെട്ടടിയോളം (കൃത്യമായ നീളം അളവിലില്ല തിരുവട്ടാര്‍ വിഗ്രഹത്തെക്കാള്‍ അല്പം കുറവ്) നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. ഈ വിഗ്രഹം കേടുകൂടാതിരിക്കാൻ അഭിഷേകം നടപ്പാക്കുന്നില്ല. (വിഗ്രഹത്തിലുള്ള പൂക്കളും മറ്റും മയില്പ്പീ ലി കൊണ്ടാണ് നീക്കം ചെയ്യപ്പെടുന്നത് എന്നും എവിടെയോ കേട്ടിട്ടുണ്ട്)

ശ്രീകോവില്‍

ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയില്‍ ചതുർമുഖനായ ബ്രഹ്മാവിന്റെo രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയേയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. 

മുഖ്യകവാടവും കിഴക്കേഗോപുരവും
കിഴക്കൻ കവാടത്തിന് മുകളിലുള്ള ഗോപുരം കല്ലും ഇഷ്ടികയും കൊണ്ട് നിർമ്മിച്ചവയാണ് 100 അടി ഉയരമുള്ള ഈ ഗോപുരത്തിന് ഏഴ് നിലകളുണ്ട്, അവയിൽ ഓരോന്നിന്റെയും മധ്യഭാഗത്ത് വാതിലുകള്‍ പോലെ തോന്നിപ്പിക്കുമാറുള്ള അഴികളുണ്ട്. ഗോപുരത്തിന്റെ ആ ഗാംഭീര്യം എല്ലാ വൈകുന്നേരങ്ങളിലും പ്രകാശപൂര്ണംa ആകാറുണ്ട്. ഗോപുര ഭംഗി ഒരു വലിയ ദൂരങ്ങളില്‍ നിന്നു പോലും കണ്ണിനു സുഖം പകരുന്ന കാഴ്ച ത്തന്നെയാണ്. ഗോപുരം വിശാലമായ ശില്പകലകൊണ്ട് മൂടിയിരിക്കുന്നു, മന്ദിരമാകട്ടെ ഹിന്ദു രൂപങ്ങളുടെ അലങ്കാരപ്പണികളാൽ മൂടപ്പെട്ടിരിക്കുന്നു. ഗോപുരത്തിന് മുകളിൽ ഏഴ് സുവർണ സ്തൂപങ്ങൾ വഞ്ചിയുടെ ഉള്ളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു വഞ്ചിയുടെ ഘടന വഞ്ചിനാടിനെ സൂചിപ്പിച്ചു കൊണ്ടുള്ളതാണ് എന്നു പറയപ്പെടുന്നു അല്ലാതെ ഇതു ധീരവും നാടകീയവുമായ സംയോജനമാണ് ഇപ്പറഞ്ഞവയെല്ലാം തന്നെ വിജയനഗര വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നു;

ശീവേലിപ്പുര, ഒറ്റക്കല്‍ മണ്ഡപം 
വിടത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്ക് ഏകദേശം 400 അടി നീളവും 200 അടി വീതിയും വരും. 42 ദിവസം കൊണ്ടാണു തിരുവനന്തപുരത്തിന് കിഴക്കുള്ള തിരുമല എന്ന സ്ഥലത്തുനിന്നും പൂജപ്പുര, കരമന ജഗതി വഴി വളരെ ഇതിനുള്ള കല്ലുകൾ കൊണ്ടുവന്നത്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. 
ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. പ്രമുഖ നിർമ്മാണവിദഗ്ദ്ധൻ അനന്തപത്മനാഭൻ മൂത്താചാരിയാണ് ശീവേലിപ്പുര നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്. AD1731 ൽ ശ്രീ അനിഴം തിരുനാള്‍ മാര്ത്താ ണ്ഡ വർമ്മയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒറ്റക്കൽമണ്ഡപത്തിന്റെ- പണി ആരംഭിച്ചതായും പറയപ്പെടുന്നു. പ്രധാന ശ്രീകോവിലിന്റെ മതിലുകൾക്കും കൃഷ്ണന്റ്റെയും ക്ഷത്രപാലന്റെയും ക്ഷേത്ര ചുവരുകളിൽ ധാരാളം ചുവർച്ചിത്രങ്ങളുണ്ട്, കൂടുതലും കൃഷ്ണ ലീല രംഗങ്ങൾ ആണു വരച്ചു ചേര്ത്തി;ട്ടുള്ളത്.
ചുമര്ചിeത്രങ്ങളെ പോലെ ധാരാളം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ഭഗവാന്റെ ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്. പതിനെട്ടടി നീളമുള്ള ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ്



കുലശേഖരമണ്ഡപം
നാലമ്പലത്തിനുപുറത്തായി  1758 ൽ അനിഴം തിരുനാളിന് ശേഷം കാർത്തിക തിരുനാൽ രാമവർമ്മ. കുലശേഖര പെരുമാൾ എന്ന പദവി ലഭിച്ചതിന്റെ സ്മരണയ്ക്കായി ഒരു മണ്ഡപം നിർമ്മിച്ചു.കുലശേഖരമണ്ഡപം   എന്നാണതിന്റെ പേർ. ഇതിന് ആയിരംകാൽ മണ്ഡപം എന്നും സപ്തസ്വരമണ്ഡപം എന്നും പേരുകളുണ്ട്. ആയിരം കാലുകൾ (തൂണുകൾ) താങ്ങിനിർത്തുന്നതുകൊണ്ടാണ് ആയിരംകാൽ മണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ നാലുഭാഗത്തുമുള്ള തൂണുകൾ തൊട്ടാൽ ഭാരതീയസംഗീതത്തിലെസപ്തസ്വരങ്ങളായ  ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ കേൾക്കാൻ കഴിയും. അതിനാലാണ് സപ്തസ്വരമണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ 4 തൂണുകൾ സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിച്ചുവരുന്നു. ഒറ്റക്കൽമണ്ഡപത്തിനും മുമ്പിലുള്ള അഭിശ്രവണമണ്ഡപത്തിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപൂജകൾ അരങ്ങേറുന്നു. കൂടാതെ നാമജപത്തിനും ഇതുപയോഗിയ്ക്കാറുണ്ട്. പഴയ തിരുവിതാംകൂറിലെ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള (ഇന്നത്തെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ) ശിൽപികളും ഇപ്പോൾ കേരളത്തിലെ മൂത്ത പണിക്കർ തോട്ടത്തു അശാരിയും ഈ പ്രവർത്തനത്തിന് സംഭാവന നൽകി. കുലശേഖര മണ്ഡപത്തിലെ ശീലകളായ 4 സംഗീതസ്തംഭങ്ങളെയും കൂടാതെ പൂര്ണാകായ ശില്പ്പ ങ്ങളില്‍ ചിലത് താഴെ ചേര്ക്കു ന്നവയാണ്


  •   ആഡംബരസമൃദ്ധിയോടെ ആഭരണങ്ങള്‍ അണിഞ്ഞു നില്ക്കു ന്ന 36 ദീപലക്ഷ്മീകള്‍
  •   നടരാജന്റെ> ആനന്ദ താണ്ഡവം
  •   നടരാജന്റെ> ഉര്ത്വ താണ്ഡവം
  •   ആഭരണഭൂഷിതയായ രതിയും മന്മ"തയും
  •   സിംഹതലയുള്ള വ്യാളി
  •   കോരികയുമായി നില്ക്കു ന്ന അനസൂയ

മേല്പറഞ്ഞ ശില്പ;ങ്ങള്ക്കെ>ല്ലാം തന്നെ മധുരയിലെ മീനാക്ഷി ക്ഷേത്രം, തിരുനെൽവേലിയിലെ നെല്ലൈപ്പർ ക്ഷേത്രം, തിരുനെൽവേലിക്ക് സമീപമുള്ള കൃഷ്ണപുരത്തെ വിഷ്ണുക്ഷേത്രം എന്നിവയിലെ ശില്പങ്ങളുമായി സാമ്യമുണ്ട്. ഇവയെ കൂടാതെ തന്നെ മറ്റനേകം ശില്പ്പ ങ്ങലാല്‍ സമ്പന്നമാണു കുലശേഖര മണ്ഡപം
ഇവയൊന്നും കൂടാതെ രാമായണ കഥകള്‍ മണ്ഡപത്തിനു മുകളില്‍ കൊത്തിവയ്ച്ചിട്ടുണ്ട്, അതിസവിശേഷതയുള്ള കല്ല് മണികള്‍ മണ്ഡപത്തിനു മദ്ധ്യേ ഒരു കല്ത്തുgടലില്‍ തൂക്കിയിട്ടിട്ടുണ്ട് അതുപോലെ ഉയര്ന്ന മണ്ഡപത്തിന്റെ വശങ്ങള്‍ കൊത്തുപണികള്‍ കൊണ്ട് സമ്പന്നം ആക്കിയിട്ടുണ്ട്, മണ്ഡപത്തിന്റെ ഒരു കോണില്‍ ഏതാണ്ട് വൃത്ത ചദുരാകൃതിയോട് കൂടിയതും ഉയര്ന്ന്തുമായ ഒരു കല്പാകത്രമുണ്ട്. അതില്‍ പലസ്ഥലങ്ങളില്‍ നിന്നുമുള്ള തീര്ഥകങ്ങള്‍ കെട്ടി നിര്ത്തിു അതി പ്രധാനമായ മതചടങ്ങുകള്ക്കുങ മുന്പു മഹാരാജാവ് അതില്‍ മുങ്ങിയിരുന്നു.
കുലശേഖര മണ്ഡപത്തിലും, അതിശയകരമായ ദീര്ഘ;ചതുരാകൃതിയിലുള്ള തൂണുകളിലും പ്രകാശത്തിനു വേണ്ടിയുള്ള ശില്പങ്ങളിലും ഉള്ള കരകൌശലങ്ങള്‍ മധുരനായക കാലഘട്ടത്തിലെ ശിൽപികളെ ഓര്മ&പ്പെടുത്തുന്നവയാണ്.

മതിലകം
7 ഏക്കറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ ധാരാളം കരിങ്കൽപ്പടികളുണ്ട്. പത്മനാഭസ്വാമിയെക്കൂടാതെ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരും പ്രധാനമൂർത്തികളാണ്. മൂവർക്കും തുല്യപ്രാധാന്യമാണ്. പ്രധാനശ്രീകോവിലിന് തെക്കുഭാഗത്താണ് നരസിംഹമൂർത്തിയുടെ ശ്രീകോവിൽ. യോഗനരസിംഹഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ പഞ്ചലോഹവിഗ്രഹമാണ്. മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി ഉഗ്രമൂർത്തിയായതിനാൽ നടതുറക്കുന്ന സമയത്ത് ഭാഗവതം വായിച്ച് ഭഗവാനെ ശാന്തനാക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനകത്തുതന്നെയാണെങ്കിലും ഒരു പ്രത്യേകസ്ഥാനം നേടിയ ദേവാലയമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. സ്വന്തമായി നമസ്കാരമണ്ഡപവും കൊടിമരവും ബലിക്കല്ലും ഈ ദേവാലയത്തിനുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തെക്കാൾ പഴക്കം ഈ ദേവാലയത്തിനുണ്ടെന്ന് പറയപ്പെടുന്നു. മൂന്നുപേർക്കും തുല്യപ്രാധാന്യമുണ്ട്. ശീവേലിയ്ക്കും ഉത്സവത്തോടനുബന്ധിച്ചുള്ള ശീവേലി, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്കും പത്മനാഭസ്വാമി സ്വർണ്ണവാഹനത്തിലും നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർ വെള്ളിവാഹനത്തിലും എഴുന്നള്ളുന്നു.
ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും. ക്ഷേത്രത്തിൽ മീനംതുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.
ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻഅശ്വത്ഥാമാവ് എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞലോഹനിർമ്മിതമാണ്. പടിഞ്ഞാറോട്ട് ദർശനം.
നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.
കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻമഹാമേരുചക്രം എന്നീ പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.
ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും ദർശനം.


ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യമഹര്ഷി>യാണു ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

Note: മതിലകം എന്ന വിഭാഗം പൂര്ണlമായും വികീപീഡിയയില്‍ നിന്നു എടുത്തിട്ടുളവയാണ്, വിഷയത്തിന്റെ പൂര്ണmതയ്ക്കു വേണ്ടി അതുള്ക്കൊ ള്ളിക്കേണ്ടി വന്നു.


നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്f ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക

Post a Comment

0 Comments