ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
ഭാഗം 1
കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂര്‍ കാഴ്ചകള്‍
തിരുവിതാംകൂര്‍ മധ്യകേരളം മുതല്‍ തെക്കോട്ടുള്ള പ്രദേശത്ത് വ്യാപിച്ചിരുന്ന രാജ്യം. തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയുടെ ചില ഭാഗങ്ങളും ചെങ്കോട്ടയും തിരുവിതാംകൂറില്‍ ഉള്പ്പെംട്ടിരുന്നു. തൃപ്പാപ്പൂര്‍ സ്വരൂപം (കൂപക സ്വരൂപം, വേണാട് സ്വരൂപം, വഞ്ചി സ്വരൂപം അങ്ങനെ പല പേരുകള്‍). ആണ് പില്ക്കാ ലത്ത് തിരുവിതാംകൂര്‍ ആയി മാറിയത്. 18ാ൦ നൂറ്റാണ്ടില്‍ മാര്ത്താ ണ്ഡവര്മി രാജാവിന്റെ ഭരണകാലത്താണു തിരുവിതാംകൂ൪ രാജ്യം ശക്തമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും അയല്‍ രാജ്യമായിരുന്ന കൊച്ചിയും ചേര്ത്ത് 1949-ല്‍ തിരുവിതാംകൂര്‍-കൊച്ചി എന്ന പുതിയ സംസ്ഥാനം രൂപവത്കൃതമാകുന്നതുവരെ തിരുവിതാംകൂര്‍ രാജ്യം നിലനിന്നു. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഭരണ തലസ്ഥാനം തിരുവിതാംകോട് ആയിരുന്നകാലത്ത് വിദേശികള്‍ സ്വരൂപത്തിനു നല്കിയ പേരാണ് തിരുവിതാംകോട്. പോര്ച്ചു ഗീസ് ഉദ്യോഗസ്ഥനായിരുന്ന ബര്ബോണസയാണ് തന്റെ യാത്രാവിവരണത്തില്‍ (1576) തൃപ്പാപ്പൂര്‍ സ്വരൂപത്തെ തിരുവിതാംകോട് എന്നു രേഖപ്പെടുത്തിയത്. തലസ്ഥാനം 1601-ല്‍ തിരുവിതാംകോട്ടുനിന്ന് കല്ക്കു ളത്തേക്ക് (ഇപ്പോഴത്തെ പദ്മനാഭപുരം) മാറിയതിനു ശേഷവും വിദേശികള്‍ 'ട്രാവന്കൂകര്‍' എന്നും നാട്ടുകാര്‍ തിരുവിതാംകൂര്‍ എന്നും പറഞ്ഞുപോന്നു. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ അവകാശികളെ 'തൃപ്പാപ്പൂര്‍ മൂപ്പന്‍' എന്ന് സൂചിപ്പിച്ചു കാണുന്നു. തൃപ്പാപ്പൂര്‍ മൂപ്പന്‍ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റ് രക്ഷാപുരുഷന്കൂപടി ആയിരുന്നു.
1662 മുതല്‍ തൃപ്പാപ്പൂര്‍ രാജകുടുംബത്തില്‍ പുരുഷന്മാരില്ലാതിരുന്നതുകൊണ്ടും അതുപോലെ കൊച്ചിയില്‍ നിന്നും വടക്കന്‍ കോട്ടയത്തുനിന്നും കോലത്തുനാട്ടില്‍ നിന്നും ദത്തെടുക്കപ്പെട്ട പുരുഷന്മാര്‍ തൃപ്പാപ്പൂര്‍ കുടുംബങ്ങളല്ലാതിരുന്നതിനാലും ആറ്റിങ്ങല്‍ റാണിമാരാണ് തൃപ്പാപ്പൂര്‍ മൂപ്പന്‍ പദവി വഹിച്ചിരുന്നത്. 1696-ല്‍ കോലത്തുനാട്ടില്‍ നിന്ന് ആറ്റിങ്ങല്‍ രാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ടവരായി രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, ദേശിംഗനാട് (കൊല്ലം), കരുനാഗപ്പള്ളി, കാര്ത്തി കപ്പള്ളി, കായംകുളം, പനയപ്പള്ളി എന്നീ സ്വരൂപങ്ങള്‍ തൃപ്പാപ്പൂരിന്റെ സാമന്തസ്വരൂപങ്ങളായിരുന്നു. അക്കാരണത്താല്‍ ദത്തെടുക്കപ്പെട്ട തമ്പുരാട്ടിമാരില്‍ മൂത്തയാള്‍ നെടുമങ്ങാട്ടും രണ്ടാമത്തെയാള്‍ കരുനാഗപ്പള്ളിയിലും നിയമിക്കപ്പെട്ടു. ഇവരില്‍ കരുനാഗപ്പള്ളിയിലെ റാണിക്ക് രണ്ട് പുത്രന്മാരുണ്ടായിരുന്നതില്‍ രണ്ടാമനാണ് പില്ക്കാലത്തു പ്രസിദ്ധി നേടിയ അനിഴം തിരുനാള്‍ മാര്ത്താ ണ്ഡവര്മട. കോലത്തിരികുടുംബത്തിലെ ഛിദ്രത്തെത്തുടര്ന്ന് ഒരു രാജകുമാരനും സഹോദരിയും തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ചിരുന്നു. അങ്ങനെ അവര്‍ 1718-ല്‍ തിരുവിതാംകൂറിലേക്കു ദത്തെടുക്കപ്പെട്ടു. 1721-ല്‍ കായംകുളം രാജാവ് കരുനാഗപ്പള്ളി ആക്രമിച്ചപ്പോള്‍ തലശ്ശേരിയില്‍ നിന്നുവന്ന രാജകുമാരനെ കരുനാഗപ്പള്ളിയിലേക്കയച്ചു. അവിടെ അദ്ദേഹത്തെ വാഴിച്ചശേഷം റാണിയേയും രണ്ട് പുത്രന്മാരേയും തിരുവിതാംകൂറിലേക്ക് കൊണ്ടുപോന്നു. പതിനഞ്ചുവയസ്സുള്ള മാര്ത്താാണ്ഡവര്മചയെ ഇരണിയലും ജ്യേഷ്ഠനെ നെയ്യാറ്റിന്കപരയിലും രാജകുമാരന്മാരായി വാഴിച്ചു.
1729-ല്‍ രാമവര്മ് രാജാവ് കാലം ചെയ്തതിനെ തുടര്ന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് തലശ്ശേരി രാജകുമാരന്‍ തിരുവിതാംകൂര്‍ രാജാവായി ചുമതലപ്പെട്ടു. ആയതു കൊണ്ട് അദ്ദേഹത്തിന്റെ സഹോദരി കരുനാഗപ്പള്ളി റാണിയായി. തലശ്ശേരി രാജകുമാരന്‍ ഏഴുമാസം കഴിഞ്ഞ് മരണമടഞ്ഞതിനാല്‍
നെയ്യാറ്റിന്കാര രാജകുമാരന്‍ പിന്ഗാംമിയായി അധികാരമേറ്റു. എന്നാല്‍ ഒരു മാസം കഴിഞ്ഞ് അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു.
ഒട്ടേറെ പ്രശ്നങ്ങളാണ് മാര്ത്താാണ്ഡവര്മതയെ അഭിമുഖീകരിച്ചത്. കരുത്തനായ കായംകുളം രാജാവായിരുന്നു പ്രശ്നങ്ങളുടെയെല്ലാം പിന്നില്‍ എന്നദ്ദേഹം ചുരിങ്ങിയ കാലയളവില്‍ മനസ്സിലാക്കി. അദ്ദേഹം കരുനാഗപ്പള്ളിയില്നി്ന്ന് റാണിയെ ബഹിഷ്കരിച്ചു. സ്വന്തം ഭാഗിനേയനെ ദേശിംഗനാട്ടിലെ ഇളംകൂറായി ദത്തെടുപ്പിച്ചു. ആറ്റിങ്ങലെ മന്ത്രിമാരായ കൊടുമണ്പിാള്ള, വഞ്ചിമുട്ടംപിള്ള എന്നിവര്‍ അവിടെ സ്വതന്ത്ര്യന്മാരായി ഭരണം നടത്തുകയായിരുന്നു. മാര്ത്താ ണ്ഡവര്മനയുടെ മാതാവ്ആറ്റിങ്ങല്തംമ്പുരാട്ടിയാകുന്നതിനെ വഞ്ചിമുട്ടംപിള്ള 1727-ല്‍ എതിര്ത്തി രുന്നുരുന്നു. (1729-ല്‍ കരുനാഗപ്പള്ളിയില്‍ നിന്നു ബഹിഷ്ക്കരിക്കപ്പെട്ട റാണിയെ അടുത്തവര്ഷംന ആറ്റിങ്ങലിലെ മന്ത്രിമാര്‍ ആറ്റിങ്ങല്‍ റാണിയായി സ്വീകരിച്ചിരുന്നു.) അതുപോലെ കായംകുളംരാജാവിനുനേരേ സൈനികനടപടിക്കായി തിരുനെല്വേിലിയില്നി ന്നു കൊണ്ടുവന്ന മറവപ്പട പ്രതിഫലം ലഭിക്കാത്തതിനാല്‍ പിണങ്ങിനിന്നു. സൈനികമായോ സാമ്പത്തികമായോ രാജാവിനെ സഹായിക്കാന്‍ മാടമ്പിമാര്‍ തയ്യാറല്ലായിരുന്നു. കപ്പക്കുടിശ്ശികയ്ക്കു വേണ്ടി മധുര സര്ക്കാ രില്‍ നിന്നുള്ള സമ്മര്ദ മായിരുന്നു മറ്റൊരു വശത്ത്. അസാധാരണമായ കൗശലം മൂലമാണ് ഈ പ്രശ്നങ്ങള്‍ മാര്ത്താ ണ്ഡവര്മ് പരിഹരിച്ചത്. അന്തരിച്ച രാമവര്മസയുടെ പുത്രന്മാരായ രണ്ട് തമ്പിമാര്‍ രാജാവുമായി പിണങ്ങി വടുകപ്പടയോടൊപ്പം കല്ക്കുമളം കോട്ടയില്‍ പ്രവേശിച്ചു. (പദ്മനഭാപുരം കൊട്ടാരത്തിൽ) എത്തിയ തമ്പിമാർ സൈനികരുമായി ഉണ്ടായ ഒരു തർക്കം വഴക്കിൽ കലാശിക്കുകയും, പപ്പു തമ്പി സൈനികരാലും രാമൻ തമ്പി മാർത്താണ്ഡവർമ്മയാലും വധിക്കപ്പെട്ടു.
മാര്ത്താ ണ്ഡവര്മമ
കേരളത്തിലുടനീളം നിലനിന്ന ഫ്യൂഡല്‍ ഭരണവ്യവസ്ഥ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം ആദ്യമായി ലക്ഷ്യമിട്ടത്. ഫ്യൂഡല്‍ വ്യവസ്ഥയില്‍ ദേശവാഴികളും അവരുടെ കീഴിലുള്ള മാടമ്പിമാരുമായിരുന്നു നാട്ടിലെ ഭരണകര്ത്താൂക്കള്‍. ആയുധാഭ്യാസം ലഭിച്ച 25 മുതല്‍ 100 വരെ നായന്മാരെ മാടമ്പിമാര്‍ പുലര്ത്തി യിരുന്നു. നാട്ടിലെ നിയമവാഴ്ച മാടമ്പിമാരുടെ ചുമതലയിലാണു നടന്നിരുന്നത്. മാടമ്പിമാരെ നിയമിക്കുന്നത് രാജാവാണെങ്കിലും നാടുവാഴികുടുംബങ്ങളില്‍ നിലനിന്ന ഛിദ്രങ്ങള്‍ കാരണം നാടുവാഴിയുടെ അംഗീകാരമില്ലാതെ പാരമ്പര്യമായി അവര്‍ അധികാരമേറ്റുതുടങ്ങി. അതിനാല്‍ അവര്ക്ക് നാടുവാഴിയോടു കൂറു പുലര്ത്തേ ണ്ട ആവശ്യമില്ലാതെ വന്നു. നാടുവാഴിയെ യുദ്ധത്തില്‍ സഹായിക്കേണ്ടത് മാടമ്പിമാരുടെ ചുമതലയായിരുന്നുവെങ്കിലും നാടുവാഴിയോടു കൂറില്ലാതായതിനാല്‍ അവരതിനുകൂട്ടാക്കിയില്ല. സാമന്ത സ്വരൂപങ്ങള്‍ ഇടഞ്ഞു നിന്നിരുന്നതിനാല്‍ മാടമ്പിമാരെ ഒഴിവാക്കി സ്വന്തമായി ഒരു സൈന്യത്തെ സംഘടിപ്പിക്കുകയായിരുന്നു മാര്ത്താ ണ്ഡവര്മ് ചെയ്തത്. അതിനായി മാടമ്പിമാരില്‍ നിന്ന് അവരുടെ ഭരണാധികാരം മുഴുവന്‍ ബലമായി പിടിച്ചെടുത്തു. ചെറുത്തുനിന്നവരെ കുടുംബസമേതം ഉന്മൂലനം ചെയ്തു. ഭൂമിമുഴുവന്‍ സര്ക്കാുര്‍ ഏറ്റെടുത്തു. നിയമസമാധാനം പാലിക്കാനും നികുതികള്‍ പിരിച്ചെടുക്കാനും കാര്യക്കാരന്മാരേയും അവര്ക്കു കീഴില്‍ അധികാരിമാരേയും അവര്ക്കൊല്ലാം സഹായികളേയും നിയമിച്ചു.
ഈ നടപടികള്ക്കൊകപ്പം ആദ്യപടി എന്നോണം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പുനര്നികര്മാകണം ഏറ്റെടുത്തു. 1685ലില്‍ ക്ഷേത്രം തീപിടിച്ചു നശിച്ചുകിടക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പണി പൂര്ത്തി യാക്കി. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഉത്സവം പുനരാരംഭിച്ചു. 10 ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു. ആറാട്ടിന് സാമന്തന്മാരും ദേശവാഴികളും മാടമ്പിമാരും ഉദ്യോഗസ്ഥന്മാരും രാജാവിന് അകമ്പടി സേവിക്കണം. എങ്കില്‍ മാത്രമേ തൃപ്പാപ്പൂര്‍ മൂത്തതിരുവടിയായി അംഗീകാരം ലഭിക്കുകയുള്ളൂ. അദ്ദേഹം ആറ്റിങ്ങല്‍ രാജകുടുംബത്തില്‍ ജനിച്ചയാളായതുകൊണ്ട് തൃപ്പാപ്പൂര്‍ മൂത്ത തിരുവടി എന്ന പദവി അദ്ദേഹത്തിന് അര്ഹോതപ്പെട്ടതാണ്. തന്നെ അകമ്പടി സേവിക്കാനെത്താത്തവരെയെല്ലാം തന്റെ ശത്രുവായ കായംകുളം രാജാവിന്റെ പക്ഷപാതികളായി അദ്ദേഹം മുദ്രകുത്തി. തൃപ്പാപ്പൂര്‍ സ്വരൂപത്തിനുള്ളിലുള്ള, തന്നെ അനുസരിക്കാത്ത എല്ലാ മാടമ്പിമാരെയും ഇംഗ്ളീഷുകാരുടെ സഹായത്തോടുകൂടി പിടികൂടി വിചാരണ ചെയ്തു ശിക്ഷിച്ചു. തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ഭൂമി മുഴുവന്‍ - ബ്രാഹ്മണരുടേയും ക്ഷേത്രങ്ങളുടേയും ഭൂമി ഒഴികെ - ജന്മിമാര്ക്കു വീതിച്ചു നല്കി . 1737-ല്‍ ആറ്റിങ്ങല്‍ റാണിയില്‍ നിന്ന് തൃപ്പാപ്പൂര്‍ മൂപ്പ് ഏറ്റെടുത്തു. അവര്ക്കു ചെലവിനായി ചിറയിന്കീ്ഴില്‍ ഏതാനും ദേശങ്ങള്‍ വിട്ടുകൊടുത്തു. അവരുടെ മൂത്തപുത്രനാണ് മാര്ത്താനണ്ഡവര്മുയുടെ പിന്ഗാളമിയായ രാമവര്മൊ. മാടമ്പിമാരുടെ കീഴില്‍ പ്രവര്ത്തിഡച്ചിരുന്ന ആയുധ പരിശീലനം വഹിച്ച നായന്മാരെ ചേര്ത്ത്റ ഒരു സംസ്ഥാന സൈന്യം കേരളത്തിലാദ്യമായി മാര്ത്താചണ്ഡവര്മ് രൂപീകരിച്ചു. കുഞ്ചുകൂട്ടം എന്ന് അതിനു പേരിട്ടു. ഇളംകൂറായ രാമവര്മണയുടെ പേരായിരുന്നു കുഞ്ചു എന്നത്. സൈന്യാധിപനായ ദളവയായി പരിചയസമ്പന്നനായ ആറുമുഖം പിള്ളയെ തിരുനെല്വോലിയില്‍ നിന്നു വരുത്തി നിയമിച്ചു. അങ്ങനെ സാമന്ത സ്വരൂപങ്ങളിന്മേല്‍ തൃപ്പാപ്പൂരിന്റെ കോയ്മ ഉറപ്പാക്കാനുള്ള ശ്രമം മാര്ത്താ ണ്ഡവര്മന 1730 മുതല്‍ ആരംഭിച്ചു.
1722-ല്‍ കരപ്പുറത്തുനിന്നു ദത്തെടുക്കപ്പെട്ട കേരളവര്മഅ നെടുമങ്ങാട്ടും സഹോദരി കൊട്ടാരക്കരയിലും ഭരണം നടത്തുകയായിരുന്നു. ഡച്ചുകാരുടെ നോമിനികളായ ഇരുവരും മാടമ്പിമാരുടെ ആദരവു നേടിയിരുന്നില്ല. അതുപോലെ പനയപ്പള്ളി ശാഖ അന്യംനിന്നുപോയതുകൊണ്ട് അവിടം കായംകുളത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. 1729-ല്‍ ആറ്റിങ്ങല്‍ ഇളയറാണിയെ ഓടിച്ചുകളഞ്ഞശേഷം കരുനാഗപ്പള്ളിയുടെ ഭരണവും കായംകുളത്തിന്റെ രാജാവു നിയന്ത്രണത്തിലാക്കി. കാര്ത്തി കപ്പള്ളിയിലെ കരിമ്പുഴക്കൂര്‍ നേരത്തേ അന്യംനിന്നു പോയിരുന്നു. അവിടം നേരത്തേതന്നെ കരുനാഗപ്പള്ളിയുടെ ഭാഗമായിരുന്നു. കായംകുളം രാജാവിന്റെ രണ്ട് ഭാഗിനേയന്മാരെ ദേശിംഗനാടിന്റെ അനന്തരാവകാശികളായി 1730-ല്‍ ദത്തെടുത്തിരുന്നു. അവരില്‍ മൂത്തയാള്‍ ആ വര്ഷംാ ദേശിംഗനാടുരാജാവിന്റെ മരണത്തെത്തുടര്ന്ന്് അവിടെ രാജാവായി. അദ്ദേഹത്തിന്റെ മാതാവ് മുമ്പ് കരുനാഗപ്പള്ളിയിലേക്കു ദത്തെടുക്കപ്പെട്ടിരുന്നതുകൊണ്ട് കരുനാഗപ്പള്ളിരാജാവും താനാണെന്ന് അവകാശപ്പെട്ടു. എല്ലാ സാമന്തസ്വരൂപങ്ങളും ഡച്ചുകാരുമായി വാണിജ്യ സൗഹൃദ കരാറുകളിലേര്പ്പെ ട്ടിരുന്നതിനാല്‍ ഒരു കൂട്ടായ്മയായിട്ടാണ് അവര്‍ പ്രവര്ത്തിരച്ചിരുന്നത്. അവയെ വരുതിയില്‍ കൊണ്ടുവരാന്‍ രണ്ട് മാര്ഗ്ങ്ങളാണ് മാര്ത്താ ണ്ഡവര്മി സ്വീകരിച്ചത്. ഒന്ന്, തൃപ്പാപ്പൂരിന്റെ അംഗീകാരമില്ലാത്ത എല്ലാ ദത്തുകളും റദ്ദാക്കുക. മറ്റൊന്ന് ഡച്ചുകാര്ക്കുി നല്കി്യിരുന്ന കുരുമുളകു കുത്തകകള്‍ നിറുത്തലാക്കി മറ്റു വിദേശകമ്പനികള്ക്കുംന വാണിജ്യ സൗകര്യം നല്കുടക. സാമന്ത സ്വരൂപങ്ങളില്‍ വ്യാപാരസൗകര്യം മാര്ത്താ്ണ്ഡവര്മി ഇംഗ്ലീഷുകാര്ക്കും് അനുവദിച്ചു.
1734-ലാണ് സൈനിക നടപടികളുടെ തുടക്കം. പേരകത്താവഴിയിലെ കേരളവര്മരയേയും കൊട്ടാരക്കര റാണിയേയും പിടികൂടി തടവിലാക്കി. മേയ് മാസത്തില്‍ കായംകുളം ആക്രമിച്ചു കിഴടക്കി. ഇളംകൂറായിരുന്ന ദേശിംഗനാട്ടുരാജാവ് കായംകുളം രാജാവായി. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള പിണക്കങ്ങളില്‍ ഡച്ച് കമ്പനി ഇടപെടേണ്ട എന്ന നിര്ദേകശമുണ്ടായിരുന്നതുകൊണ്ട് ഡച്ചുകാര്‍ ഇത്തവണ ആരേയും യുദ്ധത്തില്‍ സഹായിച്ചില്ല. അതില്‍ പിന്നെ ആറ്റിങ്ങല്‍ ഇളയറാണിയെ കരുനാഗപ്പള്ളിയില്‍ വീണ്ടും വാഴിച്ചു.
നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്ത ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍
Ref: Books വേണാടിന്റെ പരിണാമം, അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), വികീപീഡിയാ & web.archive.org
Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്;
അടുത്തഭാഗം: ഡച്ച് മേൽകോയ്മക്കു തിരശ്ശീല വീഴ്ത്തിയ ഒരു യുദ്ധ പരമ്പര
0 Comments