ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
ഹിരണ്യ ഗർഭം
തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ് ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും.*
സാമന്തൻ നായരായ മഹാരാജാവിനെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങ് ആണ് അത് . ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച് കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ് കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വർണ്ണപ്പാത്രത്തിൽ പഞ്ചഗവ്യം** പകുതി നിറയ്ക്കുന്നു.
മലബാർ,തിരുനെൽവേലി,മധുര എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ് അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. അതേ സമയം എല്ലാ പുരോഹിതന്മാരും ബ്രാഹ്മണരും വേദഗീതങ്ങൾ പ്രാർത്ഥിക്കുകയും ചൊല്ലുകയും ചെയ്യുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ് പത്മാനാഭ സ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു. തുടർന്ന് മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും. ഹിരണ്യം എന്നു പറയുന്നത് സ്വർണ്ണത്തിനെയാണ്. ഹിരണ്യഗർഭത്തിൽനിന്ന് പുനർജനിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാരെ പൊന്നുതമ്പുരാക്കൾ എന്നു വിളിക്കുന്നത്. ചടങ്ങുകൾ അവസാനിച്ചശേഷം രാജാവ് മുങ്ങിനിവർന്ന സ്വർണപാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.

ശ്രീ മൂലം തിരുനാൾ ഉൾപ്പെടെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും നടത്തിയിട്ടുണ്ട്. ഭാരിച്ച ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല.
തുലാപുരുഷ ദാനo* - സ്വർണ്ണനാണയങ്ങളിൽ തുല്യ ഭാരത്തിനെതിരെ രാജാവിന്റെ ശരീരം തൂക്കിക്കൊണ്ട് നടത്തുന്ന ചടങ്ങാണിത്. പിന്നീട് അതേ സ്വർണനാണയങ്ങൾ ബ്രാഹ്മണർക്ക് വിതരണം ചെയ്യും.
പഞ്ചഗവ്യം** - പശുവില്‍ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്; ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്
ഓർമ്മിക്കേണ്ട കുറിപ്പുകൾ - ഹിരണ്യ ഗർഭത്തിന്റെ പ്രകടനത്തിലൂടെ ഒരു വ്യക്തി അല്ലെങ്കിൽ കുടുംബം ജാതിയിൽ ഉയർത്തപ്പെടും. അത്തരമൊരു പ്രക്രിയയിലൂടെ ഒരു സുദ്രനോ മറ്റ് ജാതിയോ ക്ഷത്രിയ പദവിയിലേക്ക് ഉയർത്താൻ കഴിയില്ല.
നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്f ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍
Ref: A history of travancore from the earliest time: P. Shankunni Mennon P. B hasakaran Unni – Keralam at 19th Century, Parambaryam - Mathrubhoomi, Wikipedia – Travancore Malayalam
Pic Courtesy: A history of travancore from the earliest time: P. Shankunni Mennon & Google Image
0 Comments