പൈങ്കുനി ഉത്സവം - ശ്രീപത്മനാഭസ്വാമി ക്ഷേത്രം




"ശ്രീ പത്മനാഭ പാഹിമാം"

"ശ്രീ പത്മനാഭ രക്ഷമാം"

പൈങ്കുനി ഉത്സവം




മിഴ്വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് പൈങ്കുനി ഉത്സവം എന്ന പേരുവന്നത് അങ്ങനെയാണ്. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ അതിനുശേഷം നടക്കും. രോഹിണിനാളിൽ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും (ക്ഷേത്രത്തിലെ മറ്റൊരു ക്ഷേത്രം) കൊടിമരങ്ങളിൽ കൊടി ഉയര്ത്തു ന്നു, ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൂടാതെ രണ്ടുനേരവും വിശേഷാൽ ശീവേലികളുമുണ്ടാകും. എന്നാൽ കൊടിയേറ്റദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്. അങ്ങനെ എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഭഗവാന് കാണിയ്ക്ക സമർപ്പിയ്ക്കുന്നു. പിന്നീട് വലിയതമ്പുരാനും കാണിയ്ക്ക സമർപ്പിയ്ക്കുന്നു. തുടർന്ന് ഭക്തർ ഒന്നായി കാണിയ്ക്ക സമർപ്പിയ്ക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. താത്കാലികമായി നിർമ്മിച്ച ഒരു കിടങ്ങിൽ ഒരു തേങ്ങ വെച്ചിട്ടുണ്ടാകും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകർക്കുന്നു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ തലവൻ ആചാരപരമായ വാൾ ചുമന്ന് പരമ്പരാഗത പച്ച തൊപ്പി ധരിച്ച ആറാട്ടിനുള്ള ഘോഷയാത്രയെ നയിക്കും. തിരുവിതാംകൂറിലെ രാജകുടുംബത്തിലെ പുരുഷ അംഗങ്ങൾ ഘോഷയാത്രയിൽ അണിചേരും, ദേവന്മാർക്ക് പ്രാർത്ഥന നടത്താൻ ഭക്തർ അണിനിരക്കുകയും ചെയ്യും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. തുടർന്ന് കൊടിയിറക്കം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ കാര്യാലയങ്ങൾക്ക് അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും.
ഉത്സവദിനങ്ങളിൽ പഞ്ചപാണ്ഡവരുടെ പടുകൂറ്റൻ വിഗ്രഹങ്ങൾ കിഴക്കേ കോട്ടവാതിലിനോടുചേർന്ന് പ്രതിഷ്ഠിയ്ക്കാറുണ്ട്. പടിഞ്ഞാട്ട് ദർശനമായി (ഭഗവാന് അഭിമുഖമായി) ആണ് പ്രതിഷ്ഠകൾ വിശ്വാസമനുസരിച്ച്, മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പ്രതിഷ്ഠകള്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു.

ചടങ്ങുകള്‍


മണ്ണുനീരുകോരൽ

ക്ഷേത്രത്തിനടുത്തുള്ള മിത്രാനന്തപുരം ക്ഷേത്ര കുളത്തില്‍ നിന്നു മണ്ണും നീരും കൊണ്ടുവരുന്ന ചടങ്ങാണിത്. അതു കൊണ്ടുവരുന്ന ആളെ ആഴാതി എന്നുവിളിക്കപ്പെടുന്നു. ഈ വെക്തി ഒറ്റക്കല്‍ മണ്ഡപത്തില്‍ നിന്നു തെങ്ങോലയില്‍ അലങ്കരിച്ച, പട്ടുകുടയുടെ ചൂടിയ സ്വര്ണ കൂടം വിളക്കുകളും സംഗീത അകമ്പടിയോട് കൂടി മിത്രാനന്തപുരം ക്ഷേത്രകുളത്തില്‍ എത്തുന്നു, അതിനു ശേഷം ആഴാതി കുളത്തില്‍ മുങ്ങി അടിവശത്തു നിന്നു മണ്ണും നീരും കുടത്തില്‍ ശേഖരിച്ചു മടങ്ങി നനവുള്ള ആ മണ്ണ് തിരുനോക്കി മണ്ഡപത്തില്‍ കൂനയാക്കിയിടുന്നു. പിന്നീട് കുടം ഒറ്റക്കല്‍ മണ്ഡപത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു. പിറ്റേ ദിവസം നടക്കുന്ന മുളയിടല്‍ ചടങ്ങിനു മുന്നോടിയായുള്ള ചടങ്ങാണ് ഇത്, മുളയിടല്‍ ചടങ്ങിനു ഇതിന് പുറമെ ആവശ്യമുള്ള ഉറുമ്പിന്‍ പുറ്റിലെ മണ്ണും, ചെമ്മണ്ണുo ചാണകപ്പൊടിയും കൊണ്ടു വരിക എന്നുള്ളതും ആഴാതിയുടെ ചുമതലയില്‍ പെടുന്നതാണ്.

മുളപൂജയും കലശവും.
ഴാതി കൊണ്ടു വന്ന മണല്‍ അടുത്തുള്ള മുളപ്പുരയിലേക്ക് മാറ്റി ശാന്തിക്കാര്‍ അതിലേക്കു ഘടകപദാര്ഥ്ങ്ങള്‍ അതിലേക്കു ചേര്ത്ത് മുളപ്പാലികള്‍ എന്ന പ്രേതേക പത്രത്തില്‍ നിക്ഷേപിക്കുന്നു. അവയിലേക്ക് മുതിര, അമര,എള്ള്,ചെറുപയര്‍, തിന, യവം, കടുക്, തുവര, ഉഴുന്ന്, ചാമ, പെരുംപയര്‍, എന്നീ മുളദ്രവ്യങ്ങള്‍ വിതറുന്നൂ. ഉല്സഷവം ആരംഭിക്കുന്നതിന് അഞ്ചു ദിവസം മുന്പ്ര മുതല്‍ രാപ്പകല്‍ തുടര്ച്ച യായി പൂജകള്‍, ശുദ്ധീകര്മരങ്ങള്‍, നിവേദ്യം എന്നിവ തന്ത്രിയാല്‍ ഈ ധാന്യങ്ങള്ക്ക് അര്പ്പിംക്കപ്പെടുന്നു, ഈ ധാന്യങ്ങള്‍ പിന്നീട് പദ്മനാഭനു വേണ്ടിയുള്ള കലശത്തിന് വേണ്ടി ഉപയോഗിക്കുന്നു.
കൊടിയേറ്റിന് മുന്പുcള്ള ദിവസം രാവിലെ തന്ത്രിമാര്‍ വലിയകലശം നടത്തുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തലേന്ന് രാത്രി തന്നെ ആരംഭിക്കുന്നു അതിനുവേണ്ടി 277 സ്വര്ണ് കുടങ്ങള്‍ ശ്രീപത്മനാഭനു വേണ്ടിയും 81 സ്വര്ണu കുടങ്ങള്‍ ശ്രീനരസിംഹ സ്വാമിക്ക് വേണ്ടിയും നിര്ദിംഷ്ട പദാര്ഥളങ്ങള്‍ നിറച്ചു കര്മണനുഷ്ടിത പൂജകള്‍ നല്കി വടക്കേ വാതില്‍ മാടത്തില്‍ വയ്ച്ചിരിക്കും. പിറ്റേ ദിവസം രാവിലെയും കലശങ്ങള്ക്ക്ട പൂജ നല്കികൊണ്ടു പെരിയശാന്തിയാല്‍ പാണി വിളക്ക് കൊളുത്തി, നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ പ്രവേശിച്ച് ഭഗവത് ചൈതന്യം അഭിഷേകബിംബങ്ങളിലേക്ക് ആവാഹിക്കുകയും അഭിശ്രവണ മണ്ഡപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ മൂന്നു അഭിഷേകബിംബങ്ങളും ശീവേലി ബിംബവും ഒരുമിച്ചു മണ്ഡപത്തില്‍ വെള്ളിയാല്‍ നിര്മിംതമായ പീഠത്തില്‍ വയ്ക്കുന്നു, അതിനുശേഷം കുടത്തിലെ ദ്രവ്യങ്ങള്‍ കൊണ്ടു മേല്പ്റഞ്ഞ നാലു വിഗ്രഹങ്ങളിലും അഭിഷേകം നടത്തുന്നു. വലിയകലശപൂജക്ക് തേന്, പാല്, നെയ്യ്, കഷായം, ജലം എന്നിവ പ്രേതേക പ്രധാന്യം വഹിക്കുന്നു, തുടന്നു നമ്പി അത് അഭിശ്രവണ മണ്ഡപത്തില്‍ എഴുന്നള്ളിച്ച് അവിടെ തന്ത്രി തന്നെ അഭിഷേക കര്മവങ്ങള്‍ നടത്തുകയും അതിനു ശേഷം നമ്പി വിഗ്രഹങ്ങള്‍ ഭംഗിയായി ശുചിയാക്കി ഗംഭീരമായി അലങ്കരിച്ചു ഒരിക്കല്‍ കൂടി പൂജകള്‍ നടത്തുന്നു- ഇതേ സമയം ശ്രീനരസിംഹ മൂര്ത്തി ക്കുള്ള വലിയ കലശം തെക്കേടത്തു ശ്രീകോവിലില്‍ മറ്റൊരു തന്ത്രിയാല്‍ നടത്തപ്പെടുന്നു
ശ്രീനരസിംഹ സ്വാമികള്ക്ക് നടന്നത് പോലെ തന്നെ മറ്റുള്ള ദേവകള്ക്കും വലിയകലശം നടത്തപ്പെടുന്നു പിറ്റേ ദിവസം രാവിലെ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്കും ഈ ചടങ്ങ് നടത്തപ്പെടുന്നു.

തിരുവിളക്കം
ദിനത്തില്‍ കലശപൂജകളുടെ കാലതാമസത്താല്‍ വലിയതമ്പുരാന്‍ രാവിലെ ഒന്പതു മണിക്കേ ക്ഷേത്രത്തില്‍ എത്തി ചേരുകയുള്ളൂ. പിന്നീട് അവിടെ സന്നിഹിതരായിട്ടുള്ള യോഗക്കാരില്‍ ഓരോര്ത്ത ര്ക്കും ഒരു കച്ചയും ചൊട്ടയും കൊടുക്കുന്നു തുടര്ന്നുക ഉടവാള്‍ കയ്യിലേന്തിയ തിരുമനസ് ആകമ്പടിയോടുകൂടി ശ്രീകോവിലിനു പ്രദക്ഷിണം വയ്ക്കുന്നു, പിന്നീട് നാലു വിഗ്രഹങ്ങളെയും അലങ്കാരമണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തുന്നു. വിഗ്രഹങ്ങള്ക്ക്ി പിന്നിലായി സമലംകൃതമായ സിംഹാസനവാഹനം വച്ചിരിക്കും. ബിംബങ്ങള്‍ എഴുന്നള്ളിക്കുന്നത് 3 നമ്പിമാരും പെരിയ ശാന്തിയും ചേര്ന്നാ ണ്, പെരിയ നമ്പി ശ്രീപത്മനാഭപെരുമാളിനെയും, പഞ്ചഗവ്യത്തുനമ്പി ലക്ഷ്മി ദേവിയെയും, തെക്കേടത്ത്നമ്പി ഭൂമിദേവിയെയും പെരിയ ശാന്തി ശീവേലി ബിംബത്തെയും എഴുന്നള്ളിക്കുന്നു അത് പിന്നെ ദീപാരാധനയും തുടര്ന്നു ള്ള ഘട്ടിയവും കഴിഞ്ഞാല്‍ വലിയ തമ്പുരാന് വിഗ്രഹങ്ങളെ ചെറുചുറ്റിലേക്ക് നയിക്കുന്നു. പിന്നീട് അവ ശ്രീ കോവിലിലേക്ക് മടക്കിയെഴുന്നള്ളിച്ചു ചരിത്ര പ്രധാനമായ ഉടവാള്‍ ഒറ്റക്കല്‍ മണ്ഡപത്തിലേക്കു വയ്ക്കുന്നു. ആ ഉടവാള്‍ പിന്നെ ശ്രീകോവിലെടുത്തു സൂക്ഷിച്ചു വയ്ക്കുവാന്‍ തിരിച്ചു നല്കുുന്നു.

കൊടിയേറ്റ്
കൊടിയേറ്റിന് വലിപ്പം കുറഞ്ഞ 2 കൊടികളും വലിപ്പം കൂടിയ 2 കൊടികളുമാണ് ഉണ്ടാകുക, അവയുടെ നിറം ചുമന്നതും വെള്ള ചായം കൊണ്ടു വരച്ചതും ആയിരിയ്ക്കും. കൊടിയില്‍ വലിപ്പം കുറവായത് ആഞ്ചലീബന്ധനായിരിക്കുന്ന ഗരുഡനെയും, വലിപ്പം കൂടിയവ ഒരു കാല്മു്ട്ടില്‍ കുനിഞ്ഞു കുമ്പിട്ടു ഇരിക്കുന്ന ഗരുഡനെയും ചിത്രീകരിക്കുന്നു. കോടികള്‍ യഥാക്രമം ശ്രീപത്മനാഭ സ്വാമിക്കും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്കും വേണ്ടിയുള്ളതാണ്. കൊടിയേറ്റിന് വേണ്ടിയുള്ള പരുത്തിനൂലില്‍ നിര്മിരച്ച കയറുകള്‍ മണികളോട് കൂടി കെട്ടി രണ്ടു ദേവന്മാരുടെയും നമ്പിമാര്ക്ക് ഏല്പ്പി ക്കുന്നു
എതിരേറ്റു പൂജകഴിഞ്ഞു പ്രധാനകൊടികള്‍ മുഖമണ്ഡപത്തില്‍ എത്തിച്ച്, തന്ത്രിയുടെ കോടിപൂജയ്ക്കും ശുദ്ധീകരണ കര്മിവും കഴിഞ്ഞു പുരോഹിതര്‍ കൊടി ഉയര്ത്തു ന്നു. ഇതുപോലെ തന്നെ തിരുവമ്പാടിയിലും ചടങ്ങുകള്‍ നടക്കുന്നു, ക്ഷേത്രത്തിലെയും കൊട്ടാരത്തിലെയും ഉദ്യോഗസ്ഥര്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.

വാഹനങ്ങള്‍
നിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്
അവ സിംഹാസനം, അനന്തന്‍, കമലം, താമര, പല്ലക്ക്, ഗരുഡന്‍, ഇന്ദ്രന്‍ എന്നിവയാണ്. ഇവയിൽ പല്ലക്ക്, ഗരുഡൻ എന്നിവ മാത്രം യഥാക്രമം രണ്ട്, നാല് എന്നീ പ്രാവശ്യം നടത്തുന്നു, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ നീണ്ട യാത്രകളും ഇതില്‍ ഉള്പ്പെടടുന്നു. ഏറ്റവും പ്രിയപ്പെട്ട വാഹനം ഗരുഡവാഹനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു

ആദ്യദിവസം സിംഹാസനം,
രണ്ടാം ദിവസം അനന്തൻ,
മൂന്നാം ദിവസം കമലം,
നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ പല്ലക്ക്,
ആറാം ദിവസം ഇന്ദ്രൻ,
മറ്റുദിവസങ്ങളിൽ ഗരുഡൻ,
ഇങ്ങനെയാണ് എഴുന്നള്ളിപ്പ്.

പത്മനാഭസ്വാമിയുടേത് സ്വർണ്ണവാഹനവും നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിവരുടേത് വെള്ളിവാഹനവുമാണ്. ഇവയെ സ്നേഹപുരസ്സരം സംരക്ഷിച്ചു പോരുന്നു. യഥാകാലഘട്ടങ്ങളില്‍ മിനുക്കുപണികളും സംരക്ഷിച്ചു പോരുന്നു. അവയെല്ലാം തന്നെ കൊത്തു പണികളാല്‍ നിര്മികക്കപ്പെട്ടവയാണ്.
ഭംഗിയായി അലങ്ങരിക്കുന്ന വാഹനങ്ങള്‍ ദീര്ഘ;വും ബലിഷ്ടാവുമായ തടികഴകളില്‍ കയറ്റുന്നു. വാഹനം ചുമക്കുന്ന ആളുകളുടെ എണ്ണം തഥാ സമയത്തുള്ള ഭാരം അനുസരിച്ചായിരിക്കും
വേട്ടയ്ക്കും ആറാട്ടിനും ഉപയോഗപ്പെടുത്തുന്ന ഗരുഡ വാഹനത്തിന്റ്റെ പ്രേതേകത ശ്രീപത്മനാഭന്‍ വേട്ടയ്ക്കൊരുങ്ങുമ്പോള്‍ അമ്പും വില്ലും ധരിച്ചു നില്ക്കു ന്ന അങ്കി ആ രണ്ടു ദിവസങ്ങളിലും പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ്.

പള്ളി വേട്ട
ള്ളിവേട്ട എന്നത് ഒരു രാജകീയനായാട്ടിനെ സൂചിപ്പിക്കുന്നു, അനര്ത്തഒങ്ങളെയും മറ്റും പ്രതിനിധാനം ചെയ്യുന്ന ഒന്നായി ഒരു പച്ചനിറത്തില്‍ ഛായമടിച്ച തേങ്ങയെ ഒരു കൃത്രിമ വനമുണ്ടാക്കി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിനടുത്ത് പ്രദിഷ്ഠിക്കുന്നു.
അന്നേ ദിവസത്തിലെ രാത്രി ശീവേലി കഴിഞ്ഞു, നിശബ്ദതാഘോഷയാത്രയില്‍ കൃത്രിമ വന മേഖലയിലേക്ക് ഉടവാള് കയ്യിലേന്തി വലിയ തമ്പുരാന്‍ എത്തുകയും പരിചാരകരാല്ല് നല്ക പ്പെട്ട, തന്ത്രിയാല്‍ ദൈവചൈതന്യം ആവാഹിക്കപ്പെട്ട അമ്പും വില്ലും ഉപയോഗിച്ച് മഹാരാജാവു തേങ്ങയില്‍ അമ്പെയ്യുന്നു. അങ്ങനെ പത്മനാഭന്റെേ മണ്ണില്‍ എല്ലാം ശുഭമായി പര്യവസാനിക്കുന്നു.
ലക്ഷ്യം വേട്ടയായത് കൊണ്ടു ഇതുവരെയെല്ലാം നിശബ്ദതയോടെ ആയിരുന്നു എന്നാല്‍ അമ്പ് നാളികേരത്തില്‍ തുളച്ച് കയറുന്ന സമയം ഒരു ശംഖ് മുഴങ്ങുകയും അതിനോടൊപ്പം നാദസ്വരവും മറ്റ് സംഗീത ഉപകരങ്ങളും ഒരാഹ്ളാദസ്ഫോടനം അന്തരീക്ഷത്തില്‍ ഉയര്ത്തു കയും ചെയ്യപ്പെടുന്നു. അതിനിടയില്‍ ദൃസാക്ഷികളായ ജനകൂട്ടങ്ങള്‍ കൃത്രിമ വനത്തിലേക്ക് പാഞ്ഞു വനത്തിലെ മരകൊമ്പു ഒടിച്ചു ഇലകള്‍ ശേഖരിക്കും. ആ ഇലകള്‍ അടുത്ത പള്ളിവേട്ട വരെ ഭക്ത്യാദരപുരസ്സരം സൂക്ഷിച്ചു വയ്ക്കുന്നു.
വാഹനങ്ങള്‍ പള്ളിവേട്ട കഴിഞ്ഞാല്‍ തിരിച്ചു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു, ശീവേലിപുരയിലൂടെ ഒരു വലതു വരുകയും തിരുവമ്പാടി വിഗ്രഹം അവിടേക്കും ബാക്കിയുള്ള വിഗ്രഹങ്ങള്‍ ദീപാരാധന കഴിഞ്ഞു ആ വിഗ്രഹങ്ങളെ വിശ്രമിക്കാന്‍ ഒറ്റക്കല്മ ണ്ഡപത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.

ആറാട്ട്
ത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ തലവൻ ആചാരപരമായ വാൾ ചുമന്ന് പരമ്പരാഗത പച്ച തൊപ്പി ധരിച്ച ആറാട്ടിനുള്ള ഘോഷയാത്രയെ നയിക്കും. തിരുവിതാംകൂറിലെ രാജകുടുംബത്തിലെ പുരുഷ അംഗങ്ങൾ ഘോഷയാത്രയിൽ അണിചേരും, ദേവന്മാർക്ക് പ്രാർത്ഥന നടത്താൻ ഭക്തർ അണിനിരക്കുകയും ചെയ്യും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും.




നന്ദി
ഈ പോസ്റ്റില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ, അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്ള ചെയ്യുക.
അക്ഷരത്തെറ്റുകള്‍ പൊറുക്കുക.
© വിജയ് മോഹന്‍

Ref: ശ്രീപത്മനാഭസ്വാമി ക്ഷേത്രം (പേജ്: 459 – 479), Wikipedia;

Post a Comment

0 Comments