പത്മനാഭപുരം കൊട്ടാരം - I

ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം

പത്മനാഭപുരം കൊട്ടാരം 

ഭാഗം – 1





തിരുവനന്തപുരം കന്യാകുമാരി റോഡിൽ കന്യാകുമാരിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് പത്മനാഭപുരം സ്ഥിതി ചെയ്യുന്നത്. 187 ഏക്കർ വിസ്തൃതിയുള്ള കോട്ടയാണ് ഈ പട്ടണത്തിന് ചുറ്റുമുള്ളത്. തിരുവിതാംകൂറിന്‍റെ ആദ്യത്തെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. 1601 A.D.ന് മുമ്പ് കോട്ട പണിതിരിക്കാം എന്നു കരുതപ്പെടുന്നു.


പത്മനാഭപുരം പട്ടണത്തിന്‍റെ മധ്യഭാഗത്താണ് കൊട്ടാരവും, കോട്ടയും സ്ഥിതി ചെയ്യുന്നത്. കല്‍കുളം കോട്ടയെന്നും കൽകുളം കൊട്ടാരം എന്നും വിളിച്ചിരുന്ന പ്രദേശം ജനുവരി 3, 1750 എ.ഡി.യിൽ കൊട്ടാരം ശ്രീ പത്മനാഭസ്വാമിക്കു സമർപ്പിച്ചതു മുതൽ പത്മനാഭപുരം കോട്ട എന്നും കൊട്ടാരം എന്നും അറിയപ്പെട്ടു.

ഇപ്പോള്‍ കൊട്ടാരം, മനോഹരങ്ങളായ വാസ്തുവിദ്യാ ശകലങ്ങൾ, പഴമയുടെ കഥ പറയുന്ന
ശില്പങ്ങൾ, അപൂർവ നാണയങ്ങൾ, കേരളീയ മ്യൂറൽ ചിത്രങ്ങള്‍, യുദ്ധായുധങ്ങൾ എന്നിവ അടങ്ങിയ അപൂർവ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണിത്.

കൊട്ടാരത്തിന്‍റെ വാസ്തുവിദ്യ, കേരള ഉത്ഭവത്തെയും അന്തരീക്ഷത്തെയും ഓര്‍മ്മപ്പെടുത്തുന്നു.

കോട്ട ആദ്യം കളിമണ്ണും, വെട്ടുകല്ലുകളും, ചുണ്ണാമ്പ് കല്ലുകളും ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിലും കല്ലൂപയോഗിച്ചാണ് ഇത് പുനർനിർമിച്ചത്. ചുവരുകളുടെ ഉയരം 15 മുതൽ 24 വരെ വ്യത്യാസപ്പെടുന്നു
കോട്ടയുടെ നാല് കോണുകളിൽ നാല് പ്രധാന കൊത്തളങ്ങളുണ്ട്. “ശക്തരായ തിരുവിതാംകൂർ ഭരണാധികാരികളുടെ തന്ത്രപരമായ മഹത്വത്തിനും കാലഘട്ടത്തിലെ നിർമ്മാതാക്കളുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും കോട്ട സാക്ഷ്യപ്പെടുത്തുന്നു”

പത്മനാഭപുരം കൊട്ടാരത്തിന്‍റെ പുറം ഭാഗം മറ്റ് മതേതര, ഹിന്ദു മത വാസ്തുവിദ്യാ മാതൃകകളെപ്പോലെ വളരെ ലളിതമാണ്.


ഉള്‍ഭാഗം മരത്തിലെ കൊത്തുപണികളാലും വ്യക്തമായ ചുവർച്ചിത്രങ്ങളാലും സമ്പന്നമാണ്.

പൂമുഖം, പ്ലാമൂട്ടിൽ കോട്ടാരം, വെപ്പിൻമൂഡു കോട്ടാരം, തായ്കൊട്ടാരം, ഊട്ട്പ്പുര, ഹോമപ്പുര, ഉപ്പിരിക്ക മാളിക, ആയുധപ്പുര, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, തെക്കേകോട്ടാരം ഇവയെല്ലാം ഉള്പ്പെദടുന്നതാണ് പത്മ്നാഭപുരം കൊട്ടാരം.

ഇതിനുപുറമെ ഈ കെട്ടിടങ്ങളിൽ യോദ്ധാക്കളുടെ സ്ഥിര താമസ സൌകര്യങ്ങള്‍ , ഒരു കന്നുകാലിപ്പുര എന്നിവ ഉണ്ടായിരുന്നു. എന്നാൽ നവീകരണ ജോലിയുടെ ഭാഗമായി കാലക്രമേണ ആ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി.


പടിപ്പുര ഒരു പഴയ കേരള വീടിന്‍റെ അനിവാര്യ സവിശേഷതകളില്‍ ഒന്നാണ്, അതിൻറെ വലിയ വാതിലുകൾ ഇന്നും കൊട്ടാരത്തിലുള്ള കേരളീയ ആകർഷകമാണ്.

പ്രധാന കെട്ടിടത്തിന്‍റെ പ്രവേശന കവാടം മറ്റൊരു അലങ്കാര പടിവാതില്‍ കൊണ്ടു മനോഹരമാക്കിയിരിക്കുന്നു, ഒപ്പം കാവലാള്ക്കും , പടനായകനും ഉള്ള ക്രമീകരണങ്ങളുണ്ട്. ഇത് കൊട്ടാരം സമുച്ചയത്തിന്റെ അടുത്ത പ്രധാന ഭാഗമായ പൂമുഖത്തിലേക്ക് നയിക്കുന്നു

പരമ്പരാഗത ശൈലിയിലും അലങ്കാരത്തിലും പൂമുഖത്തിന് വേറൊരു പ്രവേശന കവാടമുണ്ട്. പ്രവേശന കവാടത്തിന്റെ ഇരുവശത്തുമുള്ള കുതിരസവാരിയുടെ ചിത്രങ്ങൾ അതിമനോഹരമായ കൊത്തുപണികളുടെ ഉദാഹരണങ്ങളാണ്.


തടി കൊണ്ടുള്ള ഉത്തരവും തൂണുകളും താമരകള്‍ കൊണ്ടു കൊത്തി അലങ്കരിച്ചിരിക്കുന്നു. ഉത്തരത്തില്‍ കൊത്തിയ തൊണ്ണൂറ് പൂക്കളില്‍ ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്.


ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ഗ്രാനൈറ്റ് കട്ടിൽ, ചൈനീസ് മാതൃകയില്‍ ഉള്ള സിംഹാസനം, ഓണ വില്ലുകള്‍ എന്നിവയാണ് ഹാളിലെ പ്രധാന ആകർഷണം.


പൂമുഖത്തിന്‍റെ മധ്യഭാഗത്ത് പ്രതിഷ്ടിച്ചിരിക്കുന്ന ഒരു വിളക്കിനെ കുതിരക്കൽ വിളക്കു എന്നറിയപ്പെടുന്നു, ഉത്തരത്തില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഈ വിളക്കിനെ ഏത് ദിശയിലേക്കും തിരിച്ചുവയ്ക്കാം.

നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്‍റ് ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍

Reference:T.K Velu Pillai, The Travancore State Manual, Vol.IV, Mrs. Emiley Hatch, Travancore to Padmanabhapuram,Gopalakrishnan, Kanniyakumari District Gazetteer Madras, Shungoonny Menon, A History of Travancore, The Monuments of Kanyakumari District and Tourism Industry, Department of Archaeology, Padmanabhapuram Palace, A. Sreedhara Menon, Kerala District Gazetteer

Pic Courtesy : Self, Google Images

Post a Comment

0 Comments